സര്‍ക്കാര്‍/എയ്ഡഡ് സ്‌കുളുകള്‍ പ്രവേശനത്തിന് യോഗ്യതാ പരീക്ഷകള്‍ നടത്തുന്നത് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. .. :::സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ സാമുദായിക മത സംഘടനകളിലോ ട്രസ്റ്റുകളിലോ സൊസൈറ്റികളിലോ ഭാരവാഹികളാകാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. (ജി.ഒ (പി) നം. 27/2014/പി.&എ.ആര്‍.ഡി. തീയതി 2014 ആഗസ്റ്റ് ഏഴ്) ശാസ്ത്ര സാഹിത്യ ജീവകാരുണ്യ സൊസൈറ്റികളിലോ, ട്രസ്റ്റുകളിലോ സംഘടനകളിലോ ഭാരവാഹികളാകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഭാരവാഹിയായി ചുമതലയേറ്റ് ഒരു മാസത്തിനുള്ളില്‍ അക്കാര്യം സര്‍ക്കാരിനെ അറിയിക്കേണ്ടതും ഭാരവാഹിത്വം പൊതുതാത്പര്യത്തിന് വിരുദ്ധമാണെന്ന് സര്‍ക്കാര്‍ നിരീക്ഷിക്കുന്ന പക്ഷം തല്‍സ്ഥാനം രാജിവയ്‌ക്കേണ്ടതുമാണ്. സൊസൈറ്റിയിലോ ട്രസ്റ്റിലോ സംഘടനകളിലോ ഭാരവാഹിത്വം വഹിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഇവയുടെ പേരില്‍ വ്യക്തികളില്‍ നിന്നോ പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നോ പണമോ വരിസംഖ്യയോ ഏതെങ്കിലും തരത്തിലുള്ള മറ്റ് സാമ്പത്തിക സഹായമോ സ്വീകരിക്കാന്‍ പാടില്ലെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്‌കോളര്‍ഷിപ്പ് അപേക്ഷാ തീയതി നീട്ടി

                   ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സി.എ/ഐ.സി.ഡബ്ല്യു.എ/സി.എസ് സ്‌കോളര്‍ഷിപ്പിനും സി.എച്ച്. മുഹമ്മദ് കോയ ഗേള്‍സ് സ്‌കോളര്‍ഷിപ്പിനും സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐ.കളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായത്തിനും അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി. വിശദവരത്തിന് ബന്ധപ്പെടുക. ഫോണ്‍: 0471 - 2300524, 2302090. വെബ്‌സൈറ്റ് www.minoritywelfare.kerala.gov.in.

സംസ്ഥാന സ്‌കൂള്‍ കലോത്സവം : വിധികര്‍ത്താക്കളെ ക്ഷണിക്കുന്നു

         ജനുവരി 17 മുതല്‍ 23 വരെ തിരുവനന്തപുരത്ത് നടക്കുന്ന അന്‍പത്തിയാറാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിവിധ ഇനങ്ങളില്‍ വിധികര്‍ത്താക്കളായിരിക്കാന്‍ താത്പര്യമുള്ളവരെ ക്ഷണിക്കുന്നു. ബയോഡാറ്റ (ഫോണ്‍ നമ്പരടക്കം) ആര്‍. ബാബു, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, ജഗതി പി.ഒ, തിരുവനന്തപുരം-14 എന്ന വിലാസത്തിലോ y2section@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അയയ്ക്കണം.

Transfer and Posting of officers in General Education Department

SPARK - Online Leave Application Enabled

SPARK പുതിയൊരു സംവിധാനം കൂടി ജീവനക്കാര്‍ക്കായി നല്‍കുന്നു. ONLINE LEAVE
 MANAGEMENT SYSTEM. SPARKല്‍ ഉള്‍പ്പെട്ട എല്ലാ ജീവനക്കാര്‍ക്കും ഈ
സംവിധാനം വഴി അവരുടെ ലീവ് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. സ്പാര്‍ക്ക്
 വഴി നല്‍കുന്ന ഈ അപേക്ഷകള്‍ ഒദ്യോഗികമായി സ്പാര്‍ക്കില്‍ സ്വീകരിക്കു
കയും അവ സ്പാര്‍ക്കിലെ ലീവ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെടുകയും ചെയ്യും.
 ഇതിനായി ജീവനക്കാര്‍ SPARK-ല്‍ ലോഗിന്‍ ചെയ്യേണ്ടതില്ല.
ഇവിടെയുള്ള ലിങ്കില്‍  നിന്നും ലഭിക്കുന്ന പേജില്‍ ജീവനക്കാരന്റെ PEN NUMBER
ഉം സ്പാര്‍ക്കില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പരും( ഈ നമ്പരിലേക്കാ
ണ് One Time Password ലഭിക്കുക എന്നതിനാല്‍ സ്പാര്‍ക്കില്‍ ശരിയായ
 മൊബൈല്‍ നമ്പരാണുള്ളതെന്ന് ഉറപ്പാക്കണം) നല്‍കി Go ബട്ടണ്‍ അമര്‍ത്തുന്ന
തോടെ ലീവ് അപേക്ഷക്കുള്ള പേജ് ലഭിക്കും.
അപ്പോള്‍ ചുവടെ കാണിച്ചിരിക്കുന്ന രീതിയിലുള്ള പേജ് ദൃശ്യമാകും.

ഈ പേജില്‍ Submit Leave Application, Submit Joining Report, Preature
 Joining, Cancel Leave എന്നിങ്ങനെ നാല് ഓപ്ഷനുകള്‍ കാണാം.
 ഇതില്‍ ആദ്യത്തേതാണ് ലീവിന് അപേക്ഷിക്കാനായി നല്‍കേണ്ടത്.അപ്പോള്‍
ലഭിക്കുന്ന പേജില്‍ ജീവനക്കാരന്റെ ലീവ് അക്കൗണ്ടിലെ വിശദാംശങ്ങളും അവധിക്ക്
 അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ട വിവരങ്ങളും ഉണ്ടാവും. ഏത് തരത്തിലുള്ള
 ലീവിനാണ് അപേക്ഷിക്കേ

ജില്ലാ പ്രവര്‍ത്തക സംഗമം

KATF തിരുവനന്തപുരം ജില്ലാ പ്രവര്‍ത്തക സംഗമം 15/12/2015 ചൊവ്വ (4:30 pm)ന് തിരുവനന്തപുരം (KATF) സ്റ്റേറ്റ് ഓഫീസില്‍ വെച്ച് നടക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ?. എല്ലാ പ്രവര്‍ത്തകരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് സെക്രട്ടറി റഷീദ് മദനി അറിയിച്ചു....

  LP / UP Timetable /// HS Timetable 

ശാസ്ത്രോത്സവം 2015-16 സര്ക്കുലർ

2015 2016 വർഷത്തെ കേരളാ സ്കൂള് ശാസ്ത്രോത്സവത്തിന്റെ റവന്യൂജില്ല, സംസ്ഥാന മേളകളും ബന്ധപ്പെട്ട മറ്റ് മത്സരങ്ങളും സംഘടിപ്പിക്കുന്നത് സംബന്ധിച്ച സര്ക്കുലർ

പാഠപുസ്തകം ഓണ്‍ലൈനില്‍ രേഖപ്പെടുത്താത്ത പ്രധാനാധ്യാപകര്‍ക്കെതിരെ നടപടി

2015-16 വര്‍ഷത്തെ പാഠപുസ്തകം ഓണ്‍ലൈനില്‍ രേഖപ്പെടുത്താത്ത   സ്കുളുകളുടെ ലിസ്റ്റ്
പ്രധാനാധ്യാപകര്‍ക്കെതിരെ നടപടി    ഉത്തരവ്  

          TEACHERS WHO NEED IT TRAINING FOR "PROBATION DECLARATION" SHOULD SUBMIT THEIR NAME, DESIGNATION,SCHOOL AND DISTRICT TO itschoolspo@gmail.com ON OR BEFORE 5th OCTOBER 2015 .
FOR DETAILS VISIT: www.itschool.gov.in

Election 2015 eDROP User Manual

eDROP-electronically Deploying Randomly Officers for Polling duty is the official software solution of Kerala State Election Commission for deploying officers for polling duty.

This software provides a web based solution for all matters related to posting of officials for election duty. The System randomly mixes all data and assigns the officials for polling duty against each polling station. 

Click the below link for eDrop user manual, employee data collection proforma etc:-
Election 2015-eDrop for Institutions
eDROP- User Manual for Online Data Entry
eDROP- Sample Proforma for eDROP data collection 
eDROP- Important Dates 
eDROP- Online Portal for Data Entry 
Transfer and Postings of HM/AEO..HIGH SCHOOL 

  TRANSFER                PROMOTION

     വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം


     അംഗീകൃത പോസ്റ്റ് മെട്രിക് സ്ഥാപനങ്ങളിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അംഗീകൃത സ്ഥാപനങ്ങളില്‍ പ്ലസ്‌വണ്‍ മുതല്‍ പ്രൊഫഷണല്‍ കോഴ്‌സ് വരെയുള്ള അംഗീകൃത പോസ്റ്റ് മെട്രിക് കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും നിലവില്‍ ഇ-ഗ്രാന്റ്‌സ് മുഖേന വിദ്യാഭ്യാസാനുകൂല്യം ലഭിക്കാത്തവര്‍ക്കും അപേക്ഷിക്കാം. കുടുംബവാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപ വരെ ആയിരിക്കണം. അപേക്ഷാഫോറം ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതമുള്ള അപേക്ഷ സ്ഥാപന മേധാവി മുഖേന ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് അയയ്ക്കണം. പുതുതായി പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ കോഴ്‌സ് ആരംഭിച്ച് രണ്ട് മാസത്തിനകം അപേക്ഷ സമര്‍പ്പിക്കേണ്ടത്. വെബ്‌സൈറ്റ്www.scdd.kerala.gov.in
  1. ശിശുദിന സ്റ്റാമ്പ്‌ - ചിത്രരചനകള്‍ ക്ഷണിച്ചു.
  2. Circular- റോഡ്‌ സുരക്ഷ സംബന്ധിച്ച് അധ്യാപകര്‍ക്കുള്ള പരിശീലന പരിപാടി 
  3. Circular- KASEPFല്‍ നിന്നും വായ്പ അനുവദിക്കുന്നത് സംബന്ധിച്ച്
  4. State Level Science, Mathematics, Environment Exhibition 2015-16 Guidelines
  5. GO- Compassionate employment Scheme - Regularisation of persons appointed in posts created in supernumerarily
  6. രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷ - കുട്ടികളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച്
  7. GO- Introducing "One Office, One DDO"- SDO മാരുടെ ശമ്പളബില്‍ തയ്യാറാക്കലും, TDS കുറയ്ക്കലും മറ്റും അതാത് ഓഫീസിലെ DDO മാര്‍ വഴി.
  8. Circular- എല്ലാ കുട്ടികളെയും UIDയുടെ പരിധിയില്‍ കൊണ്ടവരുന്നത് സംബന്ധിച്ച്
തിരുവനന്തപുരം ജില്ല പ്രൈമറി അധ്യാപകരുടെ  ഹൈസ്കൂള്‍ അധ്യാപക പ്രോമോഷനുവേണ്ടിയുള്ള സര്‍വീസ് കാര്‍ഡ് 15.9.2015 നു മുമ്പായി ഡിഡിഇ ഓഫീസില്‍ എത്തിക്കേണ്ടതാണ്.വിശദവിവരം ഇവിടെ
 സര്‍വീസ് കാര്‍ഡ് മാതൃക ഇവിടെ 

മൂന്നാം ക്ലാസിലെ ഒന്നാമത്തെ യൂണിറ്റിലേക്കുള്ള പവര്‍

പോയിന്റ്റ് പ്രസന്റെഷന്‍

നാലാം ക്ലാസ്സിലെ تراث الهند പഠിപ്പിക്കാന്‍ സഹായകരമായ

 ടീച്ചിംഗ് എയിഡ്സ്...









പഴങ്ങളുടെ പേരുകള്‍ പഠിപ്പിക്കാന്‍ സഹായകരമായ പവര്‍പോയന്റില്‍ തയ്യാറാക്കിയ 
മനോഹരമായ ടീച്ചിംഗ് എയിഡ്സ്...ഡൌണ്‍ലോഡ് ചെയ്യാന്‍ 

രണ്ടാം ക്ലാസ്സിലെ ഒന്നാം പാഠം പഠിപ്പിക്കാൻ സഹായകമായ പവർപോയന്റ് ടീച്ചിംഗ് ഏയ്ഡ്സ്.ഡൗൺലോഡ് ചെയ്യാൻ ഇവിടെ 






വിദ്യാരംഗം അധ്യാപക മത്സരം 2015 

 

RESULT അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പാചകകൂലി വര്‍ദ്ധിപ്പിച്ച പുതുക്കിയ ഉത്തരവ്


ഉച്ചഭക്ഷണ പരിപാടി..പാചകകൂലി വര്‍ദ്ധിപ്പിച്ച പുതുക്കിയ ഉത്തരവ്     ഇവിടെ ക്ലിക്ക് ചെയ്യുക

പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു

                  ഹയര്‍ സെക്കന്‍ഡറി 2015 ജൂണില്‍ നടന്ന രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം ഹയര്‍ സെക്കന്‍ഡറിയുടെ പോര്‍ട്ടലില്‍ (www.dhsekerala.gov.in) ലഭ്യമാണ്.

ഘോഷയാത്ര പ്രമാണിച്ച് അവധി


ഓണാഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് ആഗസ്റ്റ് 31 ന് ഉച്ചയ്ക്കുശേഷം മൂന്ന് മണി മുതല്‍ തിരുവനന്തപുരം നഗരത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി അനുവദിച്ച് ഉത്തരവായി.

ദേശീയ പണിമുടക്കിന് ഡയസ്‌നോണ്‍

ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും സെപ്തംബര്‍ രണ്ടിന് പ്രഖ്യാപിച്ചിരിക്കുന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് പൊതുസേവനങ്ങള്‍ക്ക് തടസമുണ്ടാവാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഉത്തരവായിപണിമുടക്ക് ദിവസം ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പ്രത്യേക സാഹചര്യങ്ങളിലൊഴികെ ഒരു തരത്തിലുള്ള അവധിയും അനുവദിക്കില്ലജീവനക്കാരനോ അടുത്ത ബന്ധുവിനോ അസുഖംപരീക്ഷപ്രസവംസമാനസ്വഭാവത്തിലുള്ളതും ഒഴിവാക്കാനാവാത്തതുമായ മറ്റ് കാരണങ്ങള്‍ എന്നിവയ്ക്ക് അവധി അനുവദിക്കും.

ഓണം പ്രമാണിച്ച് ശമ്പളവും, പെന്‍ഷനും നേരത്തെ നല്‍കും ഓണം പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ശമ്പളവും പെന്‍ഷനും നേരത്തെ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവായി. ഈ മാസം 18, 19, 20 തീയതികളിലാണ് ശമ്പള വിതരണം. സെപ്തംബര്‍ മാസത്തെ സര്‍വീസ്/ഫാമിലി/കെ.എഫ്.എഫ്. പെന്‍ഷനുകളും ഈ മാസം 21, 22 തീയതികളില്‍ വിതരണം ചെയ്യും. എല്ലാ വകുപ്പുകളിലെയും ഫുള്‍/പാര്‍ട്ട്‌ടൈം കണ്ടിജന്റ് ജീവനക്കാര്‍, വര്‍ക്ക് എസ്റ്റാബ്ലിഷ്‌മെന്റ് സ്റ്റാഫ്, എന്‍.എം.ആര്‍. ജീവനക്കാര്‍, എയ്ഡഡ് സ്‌കൂള്‍, കോളേജ്, പോളിടെക്‌നിക് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കും ആഗസ്റ്റ് മാസത്തെ ശമ്പളം നേരത്തെ ലഭിക്കും.

                 ഓണം പ്രമാണിച്ച് ശമ്പളവും, പെന്‍ഷനും നേരത്തെ നല്‍കും    ഓണം പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ശമ്പളവും പെന്‍ഷനും നേരത്തെ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവായി. ഈ മാസം 18, 19, 20 തീയതികളിലാണ് ശമ്പള വിതരണം. സെപ്തംബര്‍ മാസത്തെ സര്‍വീസ്/ഫാമിലി/കെ.എഫ്.എഫ്. പെന്‍ഷനുകളും ഈ മാസം 21, 22 തീയതികളില്‍ വിതരണം ചെയ്യും. എല്ലാ വകുപ്പുകളിലെയും ഫുള്‍/പാര്‍ട്ട്‌ടൈം കണ്ടിജന്റ് ജീവനക്കാര്‍, വര്‍ക്ക് എസ്റ്റാബ്ലിഷ്‌മെന്റ് സ്റ്റാഫ്, എന്‍.എം.ആര്‍. ജീവനക്കാര്‍, എയ്ഡഡ് സ്‌കൂള്‍, കോളേജ്, പോളിടെക്‌നിക് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കും ആഗസ്റ്റ് മാസത്തെ ശമ്പളം നേരത്തെ ലഭിക്കും.

ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് ആഗസ്റ്റ് 26 വരെ അപേക്ഷിക്കാം

           ലോവര്‍ പ്രൈമറി വിഭാഗത്തിലും അപ്പര്‍ പ്രൈമറി വിഭാഗത്തിലും, ഹൈസ്‌ക്കൂള്‍ വിഭാഗത്തിലും സ്‌പെഷ്യല്‍ വിഭാഗത്തിലുമുള്ള ഭാഷാ/സ്‌പെഷ്യല്‍ അധ്യാപകര്‍ക്ക് വേണ്ടിയുള്ള കെ.-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. പരീക്ഷയുടെ കാറ്റഗറി ഒന്ന്, രണ്ട് എന്നിവയുടെ പരീക്ഷ ഒക്ടോബര്‍ മൂന്നിനും കാറ്റഗറി മൂന്ന്, നാല് എന്നിവയുടെ പരീക്ഷ ഒക്ടോബര്‍ 17 നും വിവിധ സെന്ററുകളിലായി നടത്തും. www.keralapareekshabhavan.gov.in  എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് ഒരു കാറ്റഗറിയ്ക്ക് അഞ്ഞൂറ് രൂപ. എസ്.സി/എസ്.ടി വിഭാഗത്തിന് ഇരുനൂറ്റി അന്‍പത് രൂപയും കൂടാതെ സര്‍വീസ് ചാര്‍ജ് ഇരുപതു രൂപയും കൂടി നല്‍കണം. ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ കാറ്റഗറിയ്ക്കും അഞ്ഞൂറ് രൂപ വീതം അടയ്ക്കണം. കംപ്യൂട്ടറില്‍ നിന്നുള്ള ചെലാന്‍ ആഗസ്റ്റ് 26 ന് മുമ്പായി ഏതെങ്കിലും എസ്.ബി.ടി.യുടെ ബ്രാഞ്ചില്‍ ഫീസ് അടയ്ക്കാം. അഡ്മിറ്റ് കാര്‍ഡ് സെപ്തംബര്‍ 15 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള പ്രോസ്‌പെക്ടസില്‍ വ്യക്തമാക്കിയിട്ടുണ്ട്. മള്‍ട്ടിപ്പിള്‍ ചോയ്‌സ് മാതൃകയിലുള്ള ടെസ്റ്റില്‍ എല്ലാ കാറ്റഗറികളിലും 150 മാര്‍ക്കിന്റെ വീതം ചോദ്യങ്ങള്‍ ഉണ്ടാകും. ചൈല്‍ഡ് ഡവലപ്‌മെന്റ് & പെഡഗോഗി, മാത്തമാറ്റിക്‌സ്, ഇ.വി.എസ്, ലാംഗ്വേജ് ഒന്ന് (മലയാളം, തമിഴ്, കന്നട), ലാംഗ്വേജ് രണ്ട് (ഇംഗ്ലീഷ്, അറബിക്) എന്നിവയാണ് കാറ്റഗറി ഒന്നില്‍ (എല്‍.പി) ചോദ്യങ്ങളായി ഉണ്ടാകുക. കാറ്റഗറി രണ്ടി (യു.പി) ലും 150 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഉണ്ട് ഇതില്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് & പെഡഗോഗി, മാത്തമാറ്റിക്‌സ്, സയന്‍സ് അല്ലെങ്കില്‍ സോഷ്യല്‍ സയന്‍സ്, ലാംഗ്വേജ് ഒന്ന്, രണ്ട് എന്നിവയുടെ ചോദ്യങ്ങളാണ് ഉണ്ടാകുക. കാറ്റഗറി മൂന്ന് (ഹൈസ്‌ക്കൂള്‍) അഡോളിസെന്‍സ് സൈക്കോളജി, ലാംഗ്വേജ്, സബ്ജക്ട് വിത്ത് പെഡഗോഗി എന്നിയുടെ 150 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ഉണ്ടാവുക. കാറ്റഗറി നാലില്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് ആന്റ് പെഡഗോഗി ലാംഗ്വേജ്, സബ്ജക്ട് സ്‌പെസിഫിക് പേപ്പര്‍ എന്നിവയുടെ 150 ചോദ്യങ്ങള്‍ ആണ് ഉണ്ടാവുക. സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിന് യോഗ്യതാ മാനദണ്ഡമായി ടെറ്റ് പരീക്ഷാ യോഗ്യത പരിഗണിക്കും.

പത്താംതരം തുല്യതാ പരീക്ഷ

പത്താംതരം തുല്യതാ പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ളവര്‍ക്ക് ആഗസ്റ്റ് 18, 19 തീയതികളില്‍ www.keralapareekshabhavan.gov.in ല്‍ പ്രവേശിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്താവുന്നതാണെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.

Back to TOP