സര്‍ക്കാര്‍/എയ്ഡഡ് സ്‌കുളുകള്‍ പ്രവേശനത്തിന് യോഗ്യതാ പരീക്ഷകള്‍ നടത്തുന്നത് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. .. :::സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ സാമുദായിക മത സംഘടനകളിലോ ട്രസ്റ്റുകളിലോ സൊസൈറ്റികളിലോ ഭാരവാഹികളാകാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. (ജി.ഒ (പി) നം. 27/2014/പി.&എ.ആര്‍.ഡി. തീയതി 2014 ആഗസ്റ്റ് ഏഴ്) ശാസ്ത്ര സാഹിത്യ ജീവകാരുണ്യ സൊസൈറ്റികളിലോ, ട്രസ്റ്റുകളിലോ സംഘടനകളിലോ ഭാരവാഹികളാകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഭാരവാഹിയായി ചുമതലയേറ്റ് ഒരു മാസത്തിനുള്ളില്‍ അക്കാര്യം സര്‍ക്കാരിനെ അറിയിക്കേണ്ടതും ഭാരവാഹിത്വം പൊതുതാത്പര്യത്തിന് വിരുദ്ധമാണെന്ന് സര്‍ക്കാര്‍ നിരീക്ഷിക്കുന്ന പക്ഷം തല്‍സ്ഥാനം രാജിവയ്‌ക്കേണ്ടതുമാണ്. സൊസൈറ്റിയിലോ ട്രസ്റ്റിലോ സംഘടനകളിലോ ഭാരവാഹിത്വം വഹിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഇവയുടെ പേരില്‍ വ്യക്തികളില്‍ നിന്നോ പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നോ പണമോ വരിസംഖ്യയോ ഏതെങ്കിലും തരത്തിലുള്ള മറ്റ് സാമ്പത്തിക സഹായമോ സ്വീകരിക്കാന്‍ പാടില്ലെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

     വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം


     അംഗീകൃത പോസ്റ്റ് മെട്രിക് സ്ഥാപനങ്ങളിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അംഗീകൃത സ്ഥാപനങ്ങളില്‍ പ്ലസ്‌വണ്‍ മുതല്‍ പ്രൊഫഷണല്‍ കോഴ്‌സ് വരെയുള്ള അംഗീകൃത പോസ്റ്റ് മെട്രിക് കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും നിലവില്‍ ഇ-ഗ്രാന്റ്‌സ് മുഖേന വിദ്യാഭ്യാസാനുകൂല്യം ലഭിക്കാത്തവര്‍ക്കും അപേക്ഷിക്കാം. കുടുംബവാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപ വരെ ആയിരിക്കണം. അപേക്ഷാഫോറം ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതമുള്ള അപേക്ഷ സ്ഥാപന മേധാവി മുഖേന ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് അയയ്ക്കണം. പുതുതായി പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ കോഴ്‌സ് ആരംഭിച്ച് രണ്ട് മാസത്തിനകം അപേക്ഷ സമര്‍പ്പിക്കേണ്ടത്. വെബ്‌സൈറ്റ്www.scdd.kerala.gov.in

Back to TOP