സര്‍ക്കാര്‍/എയ്ഡഡ് സ്‌കുളുകള്‍ പ്രവേശനത്തിന് യോഗ്യതാ പരീക്ഷകള്‍ നടത്തുന്നത് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. .. :::സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ സാമുദായിക മത സംഘടനകളിലോ ട്രസ്റ്റുകളിലോ സൊസൈറ്റികളിലോ ഭാരവാഹികളാകാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. (ജി.ഒ (പി) നം. 27/2014/പി.&എ.ആര്‍.ഡി. തീയതി 2014 ആഗസ്റ്റ് ഏഴ്) ശാസ്ത്ര സാഹിത്യ ജീവകാരുണ്യ സൊസൈറ്റികളിലോ, ട്രസ്റ്റുകളിലോ സംഘടനകളിലോ ഭാരവാഹികളാകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഭാരവാഹിയായി ചുമതലയേറ്റ് ഒരു മാസത്തിനുള്ളില്‍ അക്കാര്യം സര്‍ക്കാരിനെ അറിയിക്കേണ്ടതും ഭാരവാഹിത്വം പൊതുതാത്പര്യത്തിന് വിരുദ്ധമാണെന്ന് സര്‍ക്കാര്‍ നിരീക്ഷിക്കുന്ന പക്ഷം തല്‍സ്ഥാനം രാജിവയ്‌ക്കേണ്ടതുമാണ്. സൊസൈറ്റിയിലോ ട്രസ്റ്റിലോ സംഘടനകളിലോ ഭാരവാഹിത്വം വഹിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഇവയുടെ പേരില്‍ വ്യക്തികളില്‍ നിന്നോ പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നോ പണമോ വരിസംഖ്യയോ ഏതെങ്കിലും തരത്തിലുള്ള മറ്റ് സാമ്പത്തിക സഹായമോ സ്വീകരിക്കാന്‍ പാടില്ലെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡിസംബര്‍ 18 അന്താരാഷ്ട്ര അറബിക് ദിനം


കെ.എ.ടി.എഫ് സംഘടിപ്പിക്കുന്ന  അന്തർ ദേശീയ  അറബിക് സെമിനാര്‍  പൊന്നാനി എം.ഇ.എസ് കോളേജിൽ വെച്ച് ഡിസം 18ന്  നടക്കും (ഇൻശാ അല്ലാഹ്)
✨✨✨✨✨✨✨✨
പ്രസ്തുത സെമിനാറിൽ ഇന്ത്യക്ക് അകത്തും പുറത്തുമുളള നിരവധി ഭാഷാ പണ്ഡിതരും മറ്റു പ്രമുഖരും പങ്കെടുക്കുന്നു.
🍀🍀🍀🍀🍀🍀🍀
അറബി ഭാഷയെ സ്നേഹിക്കുന്ന താങ്കളുടെ മഹനീയ സാനിദ്ധ്യം പ്രതീക്ഷിക്കുന്നു.
🌾🌾🌾🌾🌾🌾🌾🌾
സെമിനാറിൽ പങ്കെടുക്കുന്നവർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് റജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
https://docs.google.com/forms/d/1jN-03kdrmHrLjFUndlf-MwAjVY9FvWuno9X07UD9Ih4/edit


ഈ സന്ദേശം താങ്കൾക്കറിയാവുന്ന ഭാഷാ സുഹൃത്തുക്കൾക്ക് ഷയർ ചെയ്യുമല്ലോ...?

Back to TOP