സ്‌കോളര്‍ഷിപ്പ് അപേക്ഷാ തീയതി നീട്ടി

                   ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സി.എ/ഐ.സി.ഡബ്ല്യു.എ/സി.എസ് സ്‌കോളര്‍ഷിപ്പിനും സി.എച്ച്. മുഹമ്മദ് കോയ ഗേള്‍സ് സ്‌കോളര്‍ഷിപ്പിനും സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐ.കളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായത്തിനും അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി. വിശദവരത്തിന് ബന്ധപ്പെടുക. ഫോണ്‍: 0471 - 2300524, 2302090. വെബ്‌സൈറ്റ് www.minoritywelfare.kerala.gov.in.

സംസ്ഥാന സ്‌കൂള്‍ കലോത്സവം : വിധികര്‍ത്താക്കളെ ക്ഷണിക്കുന്നു

         ജനുവരി 17 മുതല്‍ 23 വരെ തിരുവനന്തപുരത്ത് നടക്കുന്ന അന്‍പത്തിയാറാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിവിധ ഇനങ്ങളില്‍ വിധികര്‍ത്താക്കളായിരിക്കാന്‍ താത്പര്യമുള്ളവരെ ക്ഷണിക്കുന്നു. ബയോഡാറ്റ (ഫോണ്‍ നമ്പരടക്കം) ആര്‍. ബാബു, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, ജഗതി പി.ഒ, തിരുവനന്തപുരം-14 എന്ന വിലാസത്തിലോ y2section@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അയയ്ക്കണം.

SPARK - Online Leave Application Enabled

SPARK പുതിയൊരു സംവിധാനം കൂടി ജീവനക്കാര്‍ക്കായി നല്‍കുന്നു. ONLINE LEAVE
 MANAGEMENT SYSTEM. SPARKല്‍ ഉള്‍പ്പെട്ട എല്ലാ ജീവനക്കാര്‍ക്കും ഈ
സംവിധാനം വഴി അവരുടെ ലീവ് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. സ്പാര്‍ക്ക്
 വഴി നല്‍കുന്ന ഈ അപേക്ഷകള്‍ ഒദ്യോഗികമായി സ്പാര്‍ക്കില്‍ സ്വീകരിക്കു
കയും അവ സ്പാര്‍ക്കിലെ ലീവ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെടുകയും ചെയ്യും.
 ഇതിനായി ജീവനക്കാര്‍ SPARK-ല്‍ ലോഗിന്‍ ചെയ്യേണ്ടതില്ല.
ഇവിടെയുള്ള ലിങ്കില്‍  നിന്നും ലഭിക്കുന്ന പേജില്‍ ജീവനക്കാരന്റെ PEN NUMBER
ഉം സ്പാര്‍ക്കില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പരും( ഈ നമ്പരിലേക്കാ
ണ് One Time Password ലഭിക്കുക എന്നതിനാല്‍ സ്പാര്‍ക്കില്‍ ശരിയായ
 മൊബൈല്‍ നമ്പരാണുള്ളതെന്ന് ഉറപ്പാക്കണം) നല്‍കി Go ബട്ടണ്‍ അമര്‍ത്തുന്ന
തോടെ ലീവ് അപേക്ഷക്കുള്ള പേജ് ലഭിക്കും.
അപ്പോള്‍ ചുവടെ കാണിച്ചിരിക്കുന്ന രീതിയിലുള്ള പേജ് ദൃശ്യമാകും.

ഈ പേജില്‍ Submit Leave Application, Submit Joining Report, Preature
 Joining, Cancel Leave എന്നിങ്ങനെ നാല് ഓപ്ഷനുകള്‍ കാണാം.
 ഇതില്‍ ആദ്യത്തേതാണ് ലീവിന് അപേക്ഷിക്കാനായി നല്‍കേണ്ടത്.അപ്പോള്‍
ലഭിക്കുന്ന പേജില്‍ ജീവനക്കാരന്റെ ലീവ് അക്കൗണ്ടിലെ വിശദാംശങ്ങളും അവധിക്ക്
 അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ട വിവരങ്ങളും ഉണ്ടാവും. ഏത് തരത്തിലുള്ള
 ലീവിനാണ് അപേക്ഷിക്കേ

ജില്ലാ പ്രവര്‍ത്തക സംഗമം

KATF തിരുവനന്തപുരം ജില്ലാ പ്രവര്‍ത്തക സംഗമം 15/12/2015 ചൊവ്വ (4:30 pm)ന് തിരുവനന്തപുരം (KATF) സ്റ്റേറ്റ് ഓഫീസില്‍ വെച്ച് നടക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ?. എല്ലാ പ്രവര്‍ത്തകരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് സെക്രട്ടറി റഷീദ് മദനി അറിയിച്ചു....